Search Form

NEWS

NEWS AND EVENTS

ദശാവതാരം ചന്ദനം ചാർത്തൽ മഹോത്സവം 2024

“ഓം നമോ ഭഗവതേ വാസുദേവായ അകപ്പറമ്പൻ ശരണം" അകപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം 1200 തുലാം 2 മുതൽ 12 വരെ 2024 ഒക്ടോബർ 18 മുതൽ 28 വരെ തൃക്കാൽ രണ്ടും പിണച്ചാതിരുമുഖ കമലം ദക്ഷിണേ ചായ്ച് വച്ചും തൃക്കൈയിൽ കാഞ്ചനോടക്കുഴലൂതി മന്ദഹസിച്ചും തക്കത്തിൽ പീലിചൂടി കരിമുകിലൊളിവു പൂണ്ടുനിൽക്കും മുകുന്ദൻ നൽക്കാരു്യനമമ ഹൃദിവിളയാടീടാൻ ഭക്തജനങ്ങളെ, കൈതൊഴുന്നേൻ പ്രതിഷ്ഠാവൈശിഷ്ഠ്യം കൊണ്ടും ശക്തിവൈഭവം കൊണ്ടും വളരെ പുരാതനകാലം മുതൽക്ക് തന്നെ അനുഗ്രഹ വർഷം ചൊരിഞ്ഞുകൊണ്ട് ആശ്രയിക്കുന്നവർക്ക് അഭയം കൊടുത്തു കൊണ്ട് അകപ്പറമ്പ് കരയ്ക്ക് നാഥനായി പടിഞ്ഞാറോട്ട് ദർശ നമായി ചതുർബാഹുസ്വരൂപനായി വാണരുളുന്ന ഭഗവാൻ ശ്രീകൃഷ്ണസ്വാമിക്ക് ദശാവതാരം ചന്ദനം ചാർത്തൽ മഹോത്സവം 2024 ഒക്ടോബർ 18 മുതൽ 28 വരെ (1200 തുലാം 2 മുതൽ തുലാം 12 വരെ) വിശേഷാൽ പൂജകളോടുകൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറി യിച്ചുകൊള്ളുന്നു. ഭഗവാന്റെ പത്ത് അവതാരങ്ങളും സ: സ്വരൂപത്തിൽ ചന്ദനത്താൽ ചാർത്തി വിശേഷാൽ ദീപാരാധന നടത്തി പ്രാർത്ഥിച്ചാൽ സകലമാന സൗഭാഗ്യങ്ങളും അനുഭവിച്ച് ഭഗവത് സായൂജ്യത്തെ പ്രാപിക്കും എന്നാണ് ആചാര്യമതം. ആയതുകൊണ്ട് ഈ മഹത് കർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും അവരവരുടെ നക്ഷത്രത്തിൽ വഴിപാടുകൾ നടത്തിയും പൂജയിൽ പങ്കെടുത്തും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാവുക. എ. വിജയൻനായർ പ്രസിഡന്റ് 9745664246 എന്ന്, കെ.കെ.ബിജി സെക്രട്ടറി 9847317265 സി.കെ.നന്ദകുമാർ ട്രഷറർ 9995522334 ചന്ദനം ചാർത്തുന്നത് : തോട്ടാമറ്റം നാരായണൻ നമ്പൂതിരി ഫോൺ : 9847602244, 9605934561

p